ഫലസ്തീനിൽ ഇസ്രയേൽ കൂട്ടക്കൊല തുടരുകയാണെന്നും
മുപ്പത് ലക്ഷം ജനങ്ങൾ തുറന്ന ജയിലിലാണ് ജീവിക്കുന്നതെന്നും ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബൂ അല് ഹൈജ. യു.എന്നിലെ ഫലസ്തീൻ അംഗത്തെ പിന്തുണച്ച് കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയം ഇസ്രയേലിനെ പ്രതികൂലമായി ബാധിക്കുമെന്നും, ഇത് ഫലസ്തീന് വിജയം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്നാൻ അബൂ അല് ഹൈജ മീഡിയ വണിനോട് പറഞ്ഞു