മഴയെത്താനായതോടെ ഉരുൾപൊട്ടൽ ഭീതിയിലാണ് വയനാട് മേപ്പാടി വാളത്തൂരിലെ ജനങ്ങൾ.. പരിസ്ഥിതി ലോല പ്രദേശത്തെ ജനവാസ കേന്ദ്രത്തിലെ കരിങ്കൽ ക്വാറിയാണ് ജനങ്ങളുടെ ആശങ്കയേറ്റുന്നത്.. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച ക്വാറി ഉടമകൾ ഏതു നിമിഷവും പ്രവർത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്