ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ച് സംസ്ഥാനത്ത് വന്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി ജിഎസ്ടി വകുപ്പ് കണ്ടെത്തി. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപയുടെ വ്യാപാരം നടത്തിയെന്ന് മിന്നല്‍ പരിശോധനയില്‍ തെളിവ് ലഭിച്ചു. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട 180 കോടി രൂപയാണ് നഷ്ടമായത്.