പെരിയ ഇരട്ട കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന കെ.പി.സി.സി യുടെ സംഘം ഇന്ന് ജില്ലയിലെത്തും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് എന്നിവരാണ് പരാതി അന്വേഷണത്തിനായി എത്തുന്നത്