സര്‍ക്കാര്‍ നിര്‍മാണ പ്രവൃത്തികളുടെ പതിനയ്യായിരം കോടി രൂപ കുടിശ്ശിക നല്‍കാത്തതില്‍ കരാറുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാജ് ഭവനിലേക്കും സെക്രട്ടേറിയേറ്റിലേക്കും ഗവൺമെന്റ് കരാറുകാർ മാര്‍ച്ച് നടത്തും. കുടിശ്ശിക മുടങ്ങിയതോടെ കരാറുകാരുടെ ജീവിതം തന്നെ വഴിമുട്ടിയ നിലയിലാണ്.