സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് കണ്ണൂർ ജില്ലയിൽ മാത്രമാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഔദ്യോഗികമായി കേരളത്തിൽ കാലവർഷം എത്തിയെങ്കിലും കാലവർഷക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം