മുസ്ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ സലാമിനെതിരായ കയ്യേറ്റത്തിൽ കുവൈത്ത് KMCC നേതാക്കള്‍ക്ക് സസ്പെൻഷൻ. കെ.എം.സി.സി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള പത്ത് പേർക്കെതിരെയാണ് നടപടി. ലീഗിന്റെയും പോഷക സംഘടനകളിലെയും പ്രാഥമിക അംഗത്വത്തിൽ നിന്നാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സസ്പെൻഡ് ചെയ്തത്