നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണം നാലംഗ സമിതി അന്വേഷിക്കും. മുൻ യു.പി.എസ്.സി ചെയർമാൻ അധ്യക്ഷനായ സമിതി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. അതേസമയം വിഷയത്തിൽ ഇടപെട്ട ഡൽഹി, കൊൽക്കത്ത ഹൈക്കോടതികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ഉടൻ വിശദീകരണം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.