കൊച്ചി-ധനുഷ്‌ക്കോടി ദേശിയപാതയുടെ നിര്‍മാണ ജോലികള്‍ നടക്കുന്നിടത്തുനിന്ന് ഇരുമ്പു സാധനങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അടിമാലി പോലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ജലീല്‍,തിരുവനന്തപുരം സ്വദേശി ലിജു, മറയൂര്‍ സ്വദേശികളായ സഞ്ചയ്, വിഷ്ണു എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്