ഏകീകൃത കുർബാനയിൽ കടുത്ത നടപടികളിലേക്ക് സിറോ മലബാർ സഭ. ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും. വൈദിക വിദ്യാർഥികളും വൈദികരും ഏകീകൃത കുർബാന അർപ്പിക്കുമെന്ന സത്യവാങ്മൂലം നൽകണം. ഇല്ലെങ്കിൽ വൈദിക വിദ്യാർഥികൾക്ക് പട്ടം നൽകില്ലെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഇറക്കിയ സർക്കുലറിൽ പറയുന്നു