സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി ഇന്ന് എക്സൈസ് മന്ത്രി ചർച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭയിലെ മീറ്റിംഗ് ഹാളിൽ ആണ് ചർച്ച നടക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കണം, ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബാറുടമകൾ മുന്നോട്ടുവെക്കാൻ പോകുന്നത്