കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവാവിനെ ഒരാഴ്ച്ചയായി കാണാനില്ലെന്ന് പരാതി. എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് റിഷാദിനെയാണ് കാണാതായത്. ഓൺലൈൻ സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടിനായി കൊച്ചിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് റിഷാദ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബത്തിന്‍റെ പരാതിയില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.