വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ അടിയന്തരമായി അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസും യൂത്ത് ലീഗും. മുൻ എംഎൽഎ കെ.കെ ലതികയെ ചോദ്യം ചെയ്‌താൽ പോസ്റ്റ് നിർമിച്ച ആളെയും കണ്ടെത്താനാകുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പറഞ്ഞു