ഇടുക്കി പൈനാവിൽ രണ്ടു വീടുകൾക്ക് തീയിട്ടു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരായ അന്നക്കുട്ടിയുടെയും മകൻ ജിൻസിന്റെയും വീടുകളാണ് കത്തി നശിച്ചത്. രണ്ടു വീട്ടിലും ആളുകൾ ഉണ്ടായിരുന്നില്ല. വീടിന് തീവെച്ച അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു