തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനശൈലി യിൽ വിമർശനമുന്നയിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി.എം തോമസ് ഐസക്ക്. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് വിശദീകരണം നൽകി മുന്നോട്ടു പോകാൻ കഴിയില്ല. അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളിൽ ജനങ്ങൾക്ക് ദേഷ്യം ഉണ്ടോ പാർട്ടി പ്രവർത്തകരുടെ പെരുമാറ്റ ശൈലി കൃത്യതയുള്ളതാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നും തോമസ് ഐസക്ക് പറഞ്ഞു.