മലപ്പുറം കരിപ്പൂരിലെ വീടുകൾക്ക് എൻ.ഒ.സി ലഭിക്കാത്ത വിഷയത്തിൽ സർക്കാർ ഇടപെടൽ. ഒരാഴ്ചക്കകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു