മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചത് ഒരു ശാശ്വത പരിഹാരം എന്ന നിലയ്ക്കല്ല. പകരം താൽക്കാലിക ബാച്ചുകൾ ഏതൊക്കെ രീതിയിൽ അനുവദിക്കണമെന്നാകും സമിതി പ്രധാനമായും പരിശോധിക്കുക. അപ്പോഴും ശാശ്വത പരിഹാരം ഉദ്ദേശിച്ച കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിന് താല്പര്യമില്ല