പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം, സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു | Rahul Gandhi Speech At Parliament

Oneindia Malayalam 2024-06-28

Views 109

പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ രണ്ട് തവണ മൈക്ക് ഓഫ് ചെയ്തു. ആദ്യ തവണ മൈക്ക് ഓഫ് ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഓണ്‍ ചെയ്യുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ മൈക്ക് വീണ്ടും ഓഫാക്കിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം മൈക്ക് ഓഫ് ചെയ്തില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ തിങ്കളാഴ്ചവരേയ്ക്ക് വരെ പിരിഞ്ഞു. രാജ്യസഭയില്‍ ബഹളത്തെ തുടർന്ന് സഭ പന്ത്രണ്ട് മണിവരെ നിർത്തിവെച്ചു. പന്ത്രണ്ട് മണിക്ക് ശേഷം സഭ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS