അർജുനെ തിരഞ്ഞ് പതിനാലാം ദിവസം; തിരച്ചിൽ അവസാനിപ്പിച്ച മട്ടിൽ കർണാടക

Oneindia Malayalam 2024-07-29

Views 12

Arjun Rescue Operation at Shirur: Search continues on 14th Day | ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ 14–ാം ദിവസത്തിലേക്ക്. പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമേ തിരച്ചിൽ നടക്കൂവെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് തിരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതെ സമയം സ്ഥലത്ത് തിരച്ചിൽ നിർത്തിയ മട്ടാണ്. നാലിക സേന തിരച്ചിൽ നടത്താതെ മടങ്ങിയെന്നും വാർത്തകളുണ്ട്. അർജുനായുള്ള തിരച്ചിൽ നിർത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തിരച്ചിൽ തുടരണം. പെട്ടെന്ന് തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. കേരള, കർണാടക സർക്കാരുകൾ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അർജുന്റെ കുടുംബം പറയുന്നു.

#Arjun #ShirurNews #KarnatakaFlood



~PR.322~ED.190~HT.24~

Share This Video


Download

  
Report form