പാകിസ്ഥാൻ താരത്തിനും അഭിനന്ദനങ്ങൾ നേർന്ന് നീരജിന്റെ അമ്മ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Oneindia Malayalam 2024-08-09

Views 23

Olympics 2024: Neeraj Chopra's mother talks about Arshad Nadeem breaking Olympic record | ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് റെക്കോഡോടെ സ്വര്‍ണം നേടിയ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. നീരജ് ചോപ്രയെ പരാജയപ്പെടുത്തിയാണ് അര്‍ഷാദ് ഒളിംപിക്‌സ് സ്വര്‍ണം നേടിയത്. വെള്ളിയില്‍ തങ്ങള്‍ സന്തുഷ്ടരാണ് എന്നും സ്വര്‍ണം നേടിയ അര്‍ഷാദും തന്റെ മകന്‍ തന്നെയാണ് എന്നും സരോജ് ദേവി കൂട്ടിച്ചേര്‍ത്തു.തന്റെ മകന്റെ ഒളിംപിക്‌സ് പ്രകടനത്തില്‍ സന്തോഷമുണ്ട് എന്നും മടങ്ങിയെത്തിയാല്‍ മകന്റെ പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്യാനായി താന്‍ കാത്തിരിക്കുകയാണ് എന്നും സരോജ് ദേവി വ്യക്തമാക്കി. അതേസമയം അതിരുകള്‍ ഭേദിക്കുന്ന സരോജ് ദേവിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയാകെ ഏറ്റെടുത്തിരിക്കുകയാണ്.
~PR.322~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS