ഉരുൾപൊട്ടലിൽ നാമവിശേഷമായ മുണ്ടക്കെെയിൽ ഉറ്റവർക്കായി ജനകീയ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ഉരുൾ പൊട്ടൽ ദുരന്തമുണ്ടായി പതിനൊന്നാം നാളിലും തിരച്ചിൽ തുടരുകയാണ്. തിരച്ചിനിടെ ദുർഗന്ധം അനുഭവപ്പെട്ട മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ട് ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. നിലവിൽ ചെളി മൂടി കിടക്കുന്ന ഇവിടെ പരിശോധന ദുഷ്കരമാണ്. ഇനിയും മൃതദേഹങ്ങൾ ചളിക്കുളളിൽ ഉണ്ടാവാമെന്ന സംശയം നാട്ടുകാർ പ്രകടിപ്പിക്കുന്നത്.
~PR.322~ED.23~HT.24~