Mammootty Facebook Post About Arjun Shirur |
കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി നടൻ മമ്മൂട്ടി. അർജുനായി 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ചു എല്ലാവരും കാത്തിരുന്നുവെന്ന്, നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. അർജുന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ വെെകാരികമായ കുറിപ്പ്. ‘‘72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും... ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു.. ആദരാഞ്ജലികൾ അർജുൻ,’എന്നായിരുന്നു മമ്മൂക്കയുടെ വാക്കുകൾ.
~PR.322~