"എന്റെ മോനെ അവർ ഷോക്കടിപ്പിച്ചു.. കാലിൽ മെഴുക് ഉരുക്കി ഒഴിച്ചു.. വെള്ളം ചോദിച്ചപ്പോ എടുത്ത് കുടിക്കെടാ എന്നാ പറഞ്ഞത്.."
സൈനികനായിരുന്ന മകന്റെ മരണത്തിന് കാരണം പോലീസിന്റെ ക്രൂര മർദ്ദനമെന്ന പരാതിയുമായി അമ്മ. കൊല്ലം കുണ്ടറ സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് തോംസൺ തങ്കച്ചന്റെ അമ്മയുടെ നിയമപോരാട്ടം