‘ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരും’: എയിംസ് വിഷയത്തിൽ ജെപി നദ്ദ

ETVBHARAT 2025-09-27

Views 1

കൊല്ലം: ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) വരുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെപി നദ്ദ. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച നിരവധി ചർച്ചകൾ നടക്കുന്നതിനിടാണ് നദ്ദയുടെ പരാമർശം. 

'എയിംസ് എപ്പോൾ വരുമെന്ന് മാധ്യമ പ്രവർത്തകർ ചോദിക്കുന്നുണ്ട്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് അവുവദിക്കുമെന്ന്' ജെ പി നദ്ദ പറഞ്ഞു. ആയുഷ് മാൻ ഭാരത് ഉടനെ കേരളത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസ് വന്നാല്‍ സംസ്ഥാനത്തിന്‍റെ തലയിലെഴുത്ത് മാറുമെന്ന് കഴിഞ്ഞ ദിവസം സുരേഷ്‌ ഗോപി പറഞ്ഞിരുന്നു. 'ആലപ്പുഴയിലോ തൃശൂരിലോ എയിംസ് സ്ഥാപിച്ചില്ലെങ്കിൽ തമിഴ്‌നാട് കൊണ്ടുപൊയ്‌ക്കോട്ടെ' എന്ന സുരേഷ്‌ഗോപിയുടെ പ്രസ്‌താവന ഏറെ വിവാദങ്ങളും സൃഷ്‌ടിച്ചിരുന്നു. 

സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് രംഗത്ത് എത്തി. സുരേഷ് ഗോപിയുടെ നിലപാടിനോട്‌ യോജിക്കാൻ കഴിയില്ലെന്നും അത്തരത്തിലുള്ള നിലപാട് ബിജെപിക്ക് ഇല്ലെന്നും എം ടി രമേശ്‌ മാധ്യമങ്ങളോട് പറഞ്ഞു. 

Share This Video


Download

  
Report form
RELATED VIDEOS