'മൂന്നുപേരുടെ എങ്കിലും കാലുപൊളിക്കണം'; അസ്‌മാബി കോളജ് സംഘർഷത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്‌ത് കെ സുധാകരൻ

ETVBHARAT 2025-10-21

Views 0

തൃശൂർ: കൈപ്പമംഗലം അസ്‌മാബി കോളജിലെ വിദ്യാർഥി സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളോട് സംഘർഷത്തിന് ആഹ്വാനം ചെയ്‌ത് കെ സുധാകരൻ. എസ്‌എഫ്ഐ പ്രവർത്തകരെ തിരിച്ചടിക്കണമെന്ന് സുധാകരൻ വീഡിയോ കോളിലൂടെ പറഞ്ഞു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ കഴിയവെയാണ് സുധാകരൻ പ്രവർത്തകരോട് സംഘർഷത്തിന് ആഹ്വാനം ചെയ്‌തത്. ''മൂന്നുപേരുടെയെങ്കിലും കാലുപൊളിക്കണം, അടി കിട്ടിയോ..? തിരിച്ചടിക്കണം'' എന്നാണ് സുധാകരൻ്റെ വാക്കുകള്‍. സംഘർഷത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു.

തീർച്ചയായും തിരിച്ചടിക്കും എന്ന് പ്രവർത്തകർ സുധാകരന് മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. 15ആം തിയതിയാണ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി അസ്‌മാബി കോളജിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാക്കളായ സൗരവ്, അഫ്‌സൽ, സിൻ്റോ എന്നിവർ ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

അതേസമയം കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെ സുധാകരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂര്‍ സണ്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് സുധാകരൻ. കെ സുധാകരൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും വിശ്രമത്തിന് ശേഷം ഡിസ്‌ചാര്‍ജ് ചെയ്യുമെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. 

Share This Video


Download

  
Report form
RELATED VIDEOS