ഒന്നരവര്‍ഷം മാത്രം താണ്ടിയ അന്താരാഷ്ട്ര കരിയറാണ്, കളിച്ചത് ഏഴ് ടെസ്റ്റുകള്‍ മാത്രം, ലഭിച്ച അവസരങ്ങള്‍ എല്ലാം റിഷഭ് പന്തിന്റെ അഭാവത്തില്‍. എന്നാല്‍, പന്തിന്റെ സാന്നിധ്യത്തിലും അന്തിമ ഇലവനില്‍ നിന്ന് ഒഴിവാക്കാൻ കഴിയാത്തൊരു ടെസ്റ്റ് ബാറ്ററായി ദ്രുവ് ജൂറല്‍ മാറിയിരിക്കുന്നു. ടീം മാനേജ്മെന്റിന്റെ മുന്നിലെ സുഖമുള്ളൊരു ജൂറല്‍ തലവേദന.