'യുഡിഎഫ് ജയിച്ചാല്‍ മീശവടിയ്‌ക്കും'; വാക്കുപാലിച്ച് ഇടതു പ്രവർത്തകൻ, പത്തനംതിട്ട നഗരസഭ യുഡിഎഫിന്

ETVBHARAT 2025-12-13

Views 5

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ഭരണം യുഡിഎഫിന് ലഭിച്ചതോടെ പന്തയം വച്ച ഇടതു പ്രവർത്തകൻ മീശയെടുത്ത് വാക്ക് പാലിച്ചു. എതിർ പാർട്ടിയിൽ പെട്ട സുഹൃത്തുമായാണ് ഇടതു പ്രവർത്തകൻ പന്തയത്തിൽ ഏർപ്പെട്ടത്. ഫലം വന്നപ്പോൾ പത്തനംതിട്ട നഗരസഭ ഭരണം യുഡിഎഫ് ന് ലഭിച്ചു. ഇതേ തുടർന്നാണ് പത്തനംതിട്ട തോന്നിയാമല സ്വദേശി ബാബു മീശയെടുത്തു വാക്കുപാലിച്ചത്. തൻ്റെ പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ വച്ചാണ് ബാബു മീശയെടുത്തത്. വ്യാപാര സ്ഥാപനത്തിന് മുന്നിൽ എതിർ കക്ഷിയിൽപ്പെട്ട സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു മീശ വടി നടന്നത്. യുഡിഎഫിന് ഭരണം ലഭിച്ചാൽ മീശയെടുക്കുമെന്നാണ് പന്തയം വച്ചത്. മത്സര ഫലം വന്നപ്പോൾ യുഡിഎഫ് വിജയിച്ചു. വാക്ക് പാലിക്കാൻ സ്വന്തം മീശയെടുക്കാൻ പോലും നേതാവ് തയാറായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉടനീളം യുഡിഎഫിൻ്റെ തേരോട്ടമാണ് കാണാൻ കഴിഞ്ഞത്. പത്തനംതിട്ട നഗരസഭയും കീഴടക്കിയിരിക്കുകയാണ് യുഡിഎഫ്. ചരിത്ര വിജയത്തിൻ്റെ തേരോട്ടത്തിലാണ് പാർട്ടി. എന്നാൽ പറഞ്ഞ വാക്ക് പാലിച്ച നേതാവിൻ്റെ ചങ്കൂറ്റത്തെ അഭിനന്ദിച്ചേ പറ്റൂ. വാക്ക് പാലിക്കാൻ സ്വന്തം മീശയെടുക്കാൻ തയ്യാറായ പാർട്ടി പ്രവർത്തകൻ്റെ വീഡിയെ സമൂഹമാധ്യമത്തിലും വൈറലാണ്. 

Share This Video


Download

  
Report form
RELATED VIDEOS