2026 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനത്തിലേക്ക് ഇനി അധികദൂരമില്ല. ഒരു ചോദ്യം മാത്രമാണ് മുന്നിലുള്ളത്. അവഗണനകള്‍ക്കും അവസരനിഷേധങ്ങള്‍ക്കും ഒടുവില്‍ മലയാളി താരം സഞ്ജു സാംസണിന് ആ സംഘത്തില്‍ ഇടമുണ്ടാകുമോയെന്ന്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം, അതുതന്നെയാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് ഓടിക്കയറാനുള്ള അവസാന ലാപ്പും.