Multiplex strike in kerala solved by Dileep.
മള്‍ട്ടിപ്ലക്സുകളിലെ വിതരണ തുകയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി. ലാഭവിഹിതം സംബന്ധിച്ച് മള്‍ട്ടിപ്ലക്സുകാരം സിനിമാപ്രവര്‍ത്തകരും തമ്മില്‍ നില നിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ പരിഹരമായി. പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോഴൊക്കെ മലയാള സിനിമയ്ക്കൊപ്പം നിന്ന താരമാണ് ദിലീപ്. ഇത്തവണയും ദിലീപ് പതിവു തെറ്റിച്ചില്ല.
മള്‍ട്ടിപ്ലക്സുകള്‍ക്ക് റംസാന്‍ ചിത്രങ്ങള്‍ നല്‍കേണ്ടെന്ന നിലപാടിലായിരുന്നു സിനിമാപ്രവര്‍ത്തകര്‍. ഇതോടൊപ്പം തന്നെ നിലവില്‍ മള്‍ട്ടിപ്ല്കസുകള്‍ക്ക് സിനിമ നല്‍കിയവര്‍ക്കെതിരെ വിലക്ക് നടപടി സ്വീകരിക്കാനും സിനിമാപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. അന്തിമ തീരുമാനമെടുക്കുന്നതിനായി ദിലീപിന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിക്ക് വിഷയം കൈമാറുകയായിരുന്നു.