The Kerala police team probing the actress abduction case on Friday conducted searches at the office of Laksyah, an online textile shop owned by actress Kavya Madhavan, at Mavelipuram in Kochi.
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാവേലിപുരത്തെ വ്യാപാരസ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം 11ന് തുടങ്ങിയ പരിശോധന ഉച്ചക്ക് രണ്ട് മണി വരെ നീണ്ടു. നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അതീവ രഹസ്യമായാണ് പൊലീസ് സംഘമെത്തിയത്.