C K Vineeth announced that he is leaving Bengaluru FC after three successful seasons during which the club won numerous trophies including I-league and federation cup.
ബംഗളുരു എഫ് സിയുടെ ആരാധകസംഘത്തിന് സാക്ഷിയാകാന്‍ ഇനി മലയാളികളുടെ സ്വന്തം സി കെ വിനീത് ഉണ്ടാകില്ല. ഐഎസ്എല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിനീതിനെ നിലനിര്‍ത്തിയതോടെ ബംഗളുരു എഫ്‌സിയുടെ നീലക്കുപ്പായം വിനീത് അഴിച്ചുവെക്കുകയാണ്. മൂന്നര വര്‍ഷം നിഴലായി കൂടെനിന്ന കരിയറിലെ നിര്‍ണായക നിമിഷങ്ങളില്‍ തണലായ ബംഗളുരു എഫ് സിയോട് വികാരനിര്‍ഭരമായ കുറിപ്പോടെയാണ് വിനീത് വിടപറഞ്ഞത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വിനീത് യാത്രാക്കുറിപ്പ് എഴുതിയത്.