Actor Dileep, who was arrested in connection with abduction and assault of an actress, was remanded in 14 days judicial custody today.
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയ ദിലീപ് ഇനി ആലുവ സബ് ജയിലിലേക്ക്. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാളെ താരത്തിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ട സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഇതിനിടയില്‍ ദിലീപിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനാകും. താരത്തിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത് മുന്‍ നിര അഭിഭാഷകരാണ്. മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ആണ് ദീലിപീനായി കേസ് എറ്റെടുത്തിട്ടുള്ളത്.