Cybercriminals prey on naivety, and a new scam campaign that attempts to pay for a fake whatsapp subscription does just that.
തട്ടിപ്പുകാര്‍ പല രൂപത്തിലും എത്താറുണ്ട്. ഇത് വാട്സ്ആപ്പ് മെസേജിന്റെ രൂപത്തിലാണ്. ഏറെ ജനപ്രീതിയുള്ളതും നിരവധി ആളുകള്‍ ഉപയോഗിക്കുന്നതുമായ ഇന്‍സ്റ്റന്റ് മെസേജിങ്ങ് സര്‍വ്വീസ് ആയതു കൊണ്ടു തന്നെ തട്ടിപ്പുകാര്‍ വാട്സ്ആപ്പിനെ തിരഞ്ഞെടുത്തതും സ്വാഭാവികം. തട്ടിപ്പു സംഘം വാട്സ്ആപ്പിലും പണി തുടങ്ങിക്കഴിഞ്ഞു. ഇംഗ്ലണ്ടിലെ സൈബര്‍ ക്രൈം സെന്ററായ 'ആക്ഷന്‍ ഫ്രോഡ്'ആണ് ഈ വിവരം പുറത്തു വിട്ടത്.
ഇംഗ്ലണ്ടിലാണ് സംഘം പണി ആരംഭിച്ചത്. എങ്കിലും തട്ടിപ്പു സംഘം ഇന്ത്യയിലെത്താനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. മെസേജ് ഇങ്ങനെയാണ്: വാട്സ്ആപ്പ് ട്രയല്‍ പിരീഡ് കഴിഞ്ഞു. തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ പുതിയ സബ്സ്‌ക്രിപ്ഷന്‍ സ്‌കീം തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ വഴി പണമടക്കുക. വാട്സ്ആപ്പ് അയക്കുന്നത് എന്നു പറഞ്ഞുകൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടും ഒപ്പം കാണാം. സര്‍വ്വീസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാനുള്ള ലിങ്കും ഉണ്ട്.