BJP leader Amit Shah to warn Asianet chairman Rajeev Chandrasekhar in relation to the news against Kummanam Rajasekharan which telecasted in Asianet News.
മെഡിക്കല്‍ കോഴ അന്വേഷണത്തില്‍ പുറത്തായത് ബിജെപിയുടെ ഔദ്യോഗിക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ അവമതിപ്പുണ്ടാക്കിയ രേഖാ ചോര്‍ച്ചയില്‍ കേന്ദ്രനേതൃത്വം അന്വേഷണം നടത്തും. ബിജെപിയുടെ രാജ്യസഭാ അംഗവും ഏഷ്യാനെറ്റ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് വിശദീകരണം തേടാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനിച്ചു. ഒരു കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ബിജെപിയെ കടന്നാക്രമിച്ചു. അന്ന് ഇത്തരം ഇടപെടലുകളില്‍ നിന്ന് പിന്മാറണമെന്ന രാജീവിനോട് അമിത് ഷാ ആവശ്യപ്പെട്ടു.