യുവരാജും ധോണിയും ഇനി എത്ര നാള്‍? ആര് തീരുമാനിക്കും? | Oneindia Malayalam

Oneindia Malayalam 2017-08-01

Views 0

Decision over M S Dhoni and Yuvraj Singh will be taken at an oppoutune time, says MSK Prasad.

ഈ രീതിയില്‍ യുവരാജും ധോണിയും ഇന്ത്യന്‍ ടീമില്‍ തുടരേണ്ട കാര്യമുണ്ടോ - ആരാധകരുടെ സംശയം ശരിവെക്കുന്ന ചോദ്യമാണ് കഴിഞ്ഞ മാസം മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഉയര്‍ത്തിയത്. യുവരാജും ധോണിയും ഒന്നിച്ച് കളിക്കുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കണം എന്നായിരുന്നു ദ്രാവിഡ് പറഞ്ഞത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരുവരുടെയും മങ്ങിയ പ്രകടനമായിരുന്നു ദ്രാവിഡിന്റെ സംശയത്തിന് കാരണം.
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ട് മാച്ച് വിന്നര്‍മാരാണ് ധോണിയും യുവരാജും. കരിയറിന്റെ അന്ത്യഘട്ടത്തിലെത്തിയ ഇരുവരും 2019 ലോകകപ്പ് വരെയെങ്കിലും ടീമില്‍ ഉണ്ടാകും എന്നാണ് ആരാധരുടെ പ്രതീക്ഷ. എന്നാല്‍ രണ്ടുപേരും ടീമില്‍ തുടരുന്ന കാര്യം പുതിയ കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നാണ് അറിയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS