Bollywood actress Sunny Leone was greeted by hundreds of fans as she arrived in Kochi for the inauguration of a mobile retail store.
ബോളിവുഡ് താരവും മോഡലുമായ സണ്ണി ലിയോണിന്റെ കൊച്ചിയിലെ ഉദ്ഘാടനവേദിയില്‍ പൊലീസ് ലാത്തിചാര്‍ജ്ജ്. എം.ജി.റോഡില്‍ മഹാരാജാസ് കോളെജ് ഗ്രൗണ്ടിന് എതിര്‍വശത്ത് മൊബൈല്‍ ഫോണ്‍ റീട്ടെയ്‌ലറായ 'ഫോണ്‍ ഫോറി'ന്റെ ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ്‍ എത്തിയത്. 11 മണിയോടെ താരം ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും ജനബാഹുല്യം മൂലം 12.30യ്ക്കാണ് അവര്‍ ഇവിടേയ്ക്ക് എത്തിയത്. ആയിരങ്ങളാണ് മണിക്കൂറുകള്‍ക്ക് മുന്‍പേ മഹാരാജാസ് ഗ്രൗണ്ടിന് മുന്‍പിലുള്ള റോഡിലും പരിസരങ്ങളിലുമായി തമ്പടിച്ചിരുന്നത്.