Heavy Rain To Continue For Three More Days in Kerala, weather reports out.
മൂന്നു ദിവസം കൂടി സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില സമയങ്ങളില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ ആവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.