India Out of FIFA U-17 World Cup after losing 0-4 to Ghana.
ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെയുള്ള അദ്‌ഭുതങ്ങളൊന്നും ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കണ്ടില്ല. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഇന്ത്യക്ക് അടിതെറ്റി. ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ ഇന്ത്യന്‍ നിര വെറും കുട്ടികളായി മാറി. എതിരില്ലാത്ത നാലു ഗോളുകള്‍ക്കു ഇന്ത്യയെ തകര്‍ത്തു ഘാന പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു.