An under pressure India will face their stiffest test in recent times when they try to bounce back in the three-match ODI series against a refreshed New Zealand in the must-win second game on Wednesday. It is not often that India themselves in a save the series situation, having won the last six bilateral engagements.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ജയം തേടി ഇന്ത്യ നാളെയിറങ്ങും. ആദ്യമത്സരത്തില്‍ തോറ്റ ഇന്ത്യക്ക് നാളെ നടക്കുന്ന മത്സരം നിർണായകമാണ്. തോറ്റെങ്കിലും ഒന്നാം ഏകദിനം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാകും ഇന്ത്യ രണ്ടാമത്തെ മത്സരത്തിനും ഇറങ്ങുക. ബാറ്റിംഗ് ഓർഡറില്‍ മാത്രമാകും ചില്ലറ മാറ്റങ്ങൾ ഉണ്ടാകുക. മധ്യനിരയില്‍ കേദാർ ജാദവിൻറെ ഫോം മാത്രമാണ് ഇന്ത്യയുടെ ആശങ്ക. രണ്ടാം ഏകദിനത്തിനുള്ള പ്ലെയിങ് ഇലവൻ ഇങ്ങനെ ആകാനാണ് സാധ്യത. - രോഹിത്, ധവാൻ, കോലി, കാർത്തിക്, ജാദവ്, ധോണി, പാണ്ഡ്യ, ഭുവനേശ്വർ, കുൽദീപ്, ഭുമ്ര, ചാഹൽ.