Sidhique opens up about Villain movie.
ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വില്ലനില്‍ അഭിനയിച്ചതിന്‍റെ അനുഭവം പങ്കുവെച്ച് സിദ്ദിഖ് രംഗത്ത് വന്നിട്ടുള്ളത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ തുറന്നു പറച്ചില്‍. വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെയെന്ന ആമുഖത്തോടെയാണ് സിദ്ദിഖ് പോസ്റ്റ് ആരംഭിക്കുന്നത്. ഞാൻ ഇന്നലെയാണ് "വില്ലൻ" സിനിമ കണ്ടത്. ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അഭിനയിച്ചില്ലായിരുന്നെങ്കിൽ ഈ സിനിമയേക്കുറിച്ചു എനിക്ക് തോന്നിയ അഭിപ്രായം തുറന്നു പറയാമായിരുന്നു. ഇതിപ്പം എന്‍റെ സിനിമയല്ലേ? ഞാൻ എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളു. സിദ്ദിഖ് പറയുന്നു. നന്നായി അഭിനയിക്കുമ്പോഴല്ല അഭിനയിക്കാതിരുമ്പോഴാണ് നടന്‍ നല്ല നടനായി മാറുന്നതെന്ന് മോഹന്‍ലാല്‍ മനസ്സിലാക്കി തരുന്നു.തുടക്കത്തില്‍ പറഞ്ഞ വാക്കുകള്‍ താന്‍ മാറ്റിപ്പറയുകയാണ്. വില്ലന്‍ എന്ന സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും താരം പറയുന്നു