അമലാ പോള്‍ ലാഭിക്കാന്‍ നോക്കിയത് 20 ലക്ഷം;7 ലക്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം | filmibeat Malayalam

Filmibeat Malayalam 2017-10-30

Views 35

Amala Paul And Karat Faizal Evades Tax; MVD Serves Notice

നികുതി വെട്ടിച്ച് ആഡംബര വാഹനം ഉപയോഗിക്കുന്ന കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍, നടി അമലാ പോള്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. ഏഴുദിവസത്തിനകം രേഖകള്‍ സഹിതം ഹിയറിങ്ങിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കോഴിക്കോട്ടെയും കൊച്ചിയിലെയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടുള്ളത്. ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് എസ് ക്ലാസ് കാറാണ് അമല നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശസ്ത നടന്‍ ഫഹദ് ഫാസിലും പോണ്ടിച്ചേരി രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.വിവാദ വ്യവസായി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ കാറും പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS