സിനിമയുടെ തിരക്കുകളില്‍ നിന്നും മാറിയ നടി അമലാ പോള്‍ ഇപ്പോള്‍ യാത്രയിലാണ്. ലഡാക്കിലേക്ക് യാത്ര പോയിരിക്കുന്ന കാര്യം അമല തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.ഇന്‍സ്റ്റാഗ്രാമിലൂടെ അമല പുറത്ത് വിട്ട ചിത്രങ്ങളെല്ലാം വൈറലായി മാറിയിരിക്കുകയാണ്. വെറുതേ യാത്ര പോവുക മാത്രമല്ല യാത്ര വ്യത്യസ്ത അനുഭവമാക്കി മാറ്റുന്നതിനൊപ്പം അവയെല്ലാം ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കുന്നതിനും അമലയ്ക്ക് മടിയില്ലായിരുന്നു. ബൈക്ക് യാത്രികരുടെ ഇഷ്ട സ്ഥലമായ ലഡാക്കില്‍ നിന്നും ബൈക്ക് ഓടിക്കുന്ന ചിത്രവും അമല പുറത്ത് വിട്ടിരിക്കുകയാണ്. യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന അമല മുമ്പ് ഹിമാലയത്തില്‍ പോയപ്പോഴും ഇറ്റലിയില്‍ നിന്നുള്ള ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. ഇവയെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തിരുന്നു. ബോബി സിംഹയ്‌ക്കൊപ്പം അമല പോള്‍ നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് തിരുട്ടുപയലെ 2. ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്.