വടകരയില്‍ വനിതാ കംപാര്‍ട്മെന്‍റില്‍ പര്‍ദ ധരിച്ച പുരുഷന്‍, പിന്നെ സംഭവിച്ചത് | Oneindia Malayalam

Oneindia Malayalam 2017-11-03

Views 103

Man Who Wears Hijab Found In Ladies Compartment
ട്രെയിനിന്‍റെ വനിതാ കംപാര്‍ട്മെന്‍റില്‍ പര്‍ദ്ദ ധരിച്ച പുരുഷന്‍ കയറിയാല്‍ എന്ത് ചെയ്യും. അങ്ങനെയൊരു സംഭവമുണ്ടായി. അതും വടകരയില്‍. വ്യാഴാഴ്ച രാത്രിയിലാണ് പര്‍ദ്ദ ധരിച്ച പുരുഷന്‍ വനിതാ കംപാര്‍ട്മെന്‍റില്‍ കയറിയത്. കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കംപാർട്ട്മെന്ററിലാണ് പർദ്ദ ധരിച്ചെത്തിയ ആൾ പരിഭ്രാന്തി സൃഷ്ടിച്ചത്. പർദ്ദ ധരിച്ചതു പുരുഷനാണെന്നു തിരിച്ചറിഞ്ഞ വനിതാ യാത്രക്കാർ ഇയാളെ ചോദ്യം ചെയ്യാൻ ഒരുങ്ങിയപ്പോൾ ആൾ ട്രെയിനിലെ ശുചിമുറിയിൽ കയറി. ട്രെയിൻ കൊയിലാണ്ടി ചേമഞ്ചേരി കടന്നതോടെ പേടിച്ചു വിറച്ച സ്ത്രീകൾ അപകടച്ചങ്ങല വലിച്ചതോടെ ട്രെയിൻ നിർത്തി. ഇതിനിടയിൽ പർദ്ദ ധരിച്ചയാൾ ഇരുട്ടിൽ ഓടിമറഞ്ഞു. എന്തായാലും സ്ത്രീകള്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്തായാലും വനിതാ കംപാര്‍ട്മെന്‍റിലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച ചോദ്യമാണ് ഇവിടെ വീണ്ടും ഉയരുന്നത്.

Share This Video


Download

  
Report form
RELATED VIDEOS