പുതിയ കാര്‍ വാങ്ങിയ ആവേശത്തില്‍ ലോക്ക്ഡൗണ്‍ വകവെക്കാതെ കാസര്‍കോട്ടുനിന്നു യാത്രയാരംഭിച്ച ആലമ്പാടിയിലെ ടി.എച്ച്.റിയാസി(38)നെ മാലൂരില്‍വെച്ച് പോലീസ് പിടികൂടി. കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവം. പുതിയ കാര്‍ വാങ്ങിയശേഷം റോഡിലിറക്കാനാകാതെ വിഷമിച്ച റിയാസ് നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടില്ല. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ കാറിന് നമ്പരും ലഭിച്ചില്ല