Malayalam actor Nazriya Nazim will return to the big screen with a multi-starrer which will be directed by Anjali Menon. It has been confirmed that a Bollywood actor is also acting in the movie.
ഏറെ പ്രതീക്ഷയോടെയാണ് നസ്റിയ നസീം മലയാളസിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകളെ ആരാധകർ വരവേറ്റത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് നസ്റിയയുടെ മടങ്ങിവരവ്. പൃഥ്വിരാജും പാർവതിയുമാണ് ചിത്രത്തില്‍ നായികാ നായകന്മാരായി എത്തുന്നത്.
താരസമ്പന്നതയാണ് അഞ്ജലി മേനോൻ ചിത്രത്തിൻറേ ഹൈലൈറ്റ്. പൃഥ്വിരാജിനും പാർവതിക്കും പുറമെ ബോളിവുഡില്‍ നിന്നുള്ള ഒരുപിടി താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ഇതില്‍ ഒരാളുടെ പേര് മാത്രമെ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളൂ. മറ്റാരുമല്ല അതുല്‍ കുല്‍ക്കര്‍ണി. ചിത്രത്തില്‍ വളരെ നിർണായകമായ ഒരു കഥാപാത്രത്തെയാണ് കുല്‍ക്കർണി അവതരിപ്പിക്കുക. എന്നാല്‍ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കനല്‍ എന്ന ചിത്രത്തിലൂടെയാണ് ഏറ്റവുമൊടുവില്‍ അതുല്‍ കുല്‍ക്കര്‍ണി മലയാളത്തിലെത്തിയത്.