ഇന്ത്യ-ന്യൂസിലാൻഡ്: കേരളം ഒരുങ്ങി, ടീമുകളെത്തി!

Oneindia Malayalam 2017-11-06

Views 1

India, New Zealand Set For High-Scoring Game At Thiruvananthapuram

The Greebnfield stadium in Thiruvananthapuram will become India's 50th International cricket venue on Tuesday when India take on New zealand in the deciding third and final T20 International.

ഇന്ത്യ-ന്യൂസിലാൻഡ് ട്വൻറി-20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇരുടീമുകളും തിരുവനന്തപുരത്തെത്തി. രാജ്കോട്ടില്‍ നിന്നും ചാർട്ടർ വിമാനത്തിലാണ് ടീമുകള്‍ എത്തിയത്. കോവളത്തെ ലീല ഹോട്ടലിലാണ് ടീമംഗങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയും ഉച്ചക്കുമായി കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ ടീമുകള്‍ പരിശീലനം നടത്തും. രാവിലെ മുതല്‍ ഉച്ചവരെ ന്യൂസിലാൻഡും ഉച്ചക്ക് ശേഷം ഇന്ത്യൻ ടീമുമാണ് പരിശീലനം നടത്തുക. മൂന്ന് പതിറ്റാണ്ടിന് ശേഷം വിരുന്നെത്തുന്ന ക്രിക്കറ്റ് മത്സരത്തെ വരവേല്‍ക്കാൻ തലസ്ഥാനനഗരി ഒരുങ്ങിക്കഴിഞ്ഞു. ദേശീയ ഗെയിംസിനായി നിർമിച്ച് സ്പോർട്സ് ഹബ്ബിലെ ആദ്യ അന്ത്രാഷ്ട്ര മത്സരമാണ് നടക്കാൻ പോകുന്നത്. 5 പിച്ചുകളാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നെണ്ണം മത്സരത്തിനായി സജ്ജമാക്കിക്കഴിഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS