കുറ്റപത്രം റെഡി, പക്ഷേ ദിലീപ് ഒന്നാം പ്രതിയാകില്ല? | Oneindia Malayalam

Oneindia Malayalam 2017-11-07

Views 742

Police set to file charge sheet Against Dileep

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപ്പട്ടികയില്‍ ദിലീപിനെ ഒന്നാമനാക്കാന്‍ പോലീസ് തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ ദിലീപ് പതിനൊന്നാം പ്രതിസ്ഥാനത്താണ്. കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്ന തീയ്യതികളിലൊന്നും അത് സംഭവിച്ചിട്ടില്ല. പ്രധാന സാക്ഷി കൂറുമാറിയതും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ദിലീപിന്റെ പരാതിയുമെല്ലാം പോലീസിനെ കുഴക്കിയിരിക്കുന്നു.
കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയത്. ഇത് സംബന്ധിച്ച് പോലീസിന് നിയമോപദേശവും ലഭിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എങ്കിലും ഗൂഢാലോചന നടത്തിയത് കൃത്യം ചെയ്യുന്നതിന് തുല്യമാണ് എന്നതായിരുന്നു ഇതിനുള്ള ന്യായം. ദിലീപിന് വേണ്ടി ചെയ്ത കുറ്റത്തില്‍ നടനും തുല്യപങ്കുണ്ടെന്ന വിലയിരുത്തലിലാണ് ഒന്നാം പ്രതിയാക്കാന്‍ ആലോചിച്ചത്. അതിനിടെയാണ് പ്രധാനസാക്ഷിയുടെ കൂറുമാറ്റം അടക്കം സംഭവിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS