'എന്‍റെ ഹൃദയത്തിന്‍റെ വടക്കു കിഴക്കേ അറ്റത്ത്' തരംഗമായി ഹ്രസ്വചിത്രം | filmibeat Malayalam

Filmibeat Malayalam 2017-11-10

Views 169

'At the North East Corner of my Heart', Winning Hearts

' എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്, അഥവാ At the North East Corner of my Heart, സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ഇപ്പോള്‍ ഈ ഹ്രസ്വചിത്രമാണ്. കാഴ്ചക്കാരുടെ മനസ്സ് നിറക്കുന്ന അനുഭവമാണ് 23 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം നല്‍കുന്നത്. വികാരിയെ പ്രണയിക്കുന്ന സഹപാഠിയുടെ പ്രണയം വളരെ ലളിതമായി ചിത്രം അവതരിപ്പിക്കുന്നു. ഭംഗിയുള്ളതെല്ലാം അതേപോലെ നിലനില്‍ക്കട്ടെ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ചിത്രത്തിന്റെ രാഷ്ട്രീയവും അതുതന്നെയാണ്. അനൂപ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനീഷാ ഉമ്മര്‍ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. ബിബിന്‍ മത്തായിയാണ് വൈദികന്റെ വേഷമണിഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ കഥയും അനൂപിന്റെത് തന്നെയാണ്. എഴുത്തുകാരനായി ആനന്ദ് റോഷനും അനില്‍ എന്ന കഥാപാത്രം വിഷ്ണു വിദ്യാധരനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS