കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പുകഴ്ത്തുന്ന സംഗീത ആല്‍ബവും ഡോക്യുമെന്ററിയും ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പുമെല്ലാമാണ് പി ജയരാജനെ കുഴപ്പത്തിലാക്കിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പുകഴ്ത്തുന്ന സംഗീത ആല്‍ബവും ഡോക്യുമെന്ററിയും ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പുമെല്ലാമാണ് പി ജയരാജനെ കുഴപ്പത്തിലാക്കിയത്. . അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് തോമസ് ഐസക് വിമര്‍ശിക്കപ്പെട്ടത്. കേരളത്തെ കമ്മ്യൂണിസ്റ്റുകളുടെ സ്വപ്‌നഭൂമിയായി ചിത്രീകരിക്കുന്നതായിരുന്നു ലേഖനം. കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ഭാവി തോമസ് ഐസകിലാണ് എന്ന തരത്തില്‍ ലേഖനം വന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചോ വിഎസ് അച്യുതാനന്ദനെക്കുറിച്ചോ കേരളത്തിലെ മറ്റ് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ലേഖനത്തില്‍ പരാമര്‍ശമില്ല. മറിച്ച് തോമസ് ഐസകിന്റെ അഭിപ്രായവും ജനകീയ ഇടപെടലുകളുടെ ചിത്രീകരണവും മാത്രമാണ് ലേഖനത്തില്‍ എന്നതാണ് വിമർശനമുയരാൻ കാരണം.