Mammootty's The Great father has found a place in the list of the most awaited Malayalam movies. Reportedly the film will get a telugu version too.
സൂപ്പർ ഹിറ്റ് മലയാളചിത്രങ്ങള്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് സാധാരണമാണ്. മലയാളത്തില്‍ സൂപ്പർഹിറ്റായ ചിത്രങ്ങളാണ് സാധാരണ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാറ്. നിവിൻ പോളി നായകനായ പ്രേമം, ഒരു വടക്കൻ സെല്‍ഫി എന്നിവയാണ് ഒടുവില്‍ മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് റീമേക്ക് ചെയ്തത്. അതേസമയം ദൃശ്യത്തിന് ശേഷം മറ്റൊരു സൂപ്പർ സ്റ്റാർ ചിത്രം കൂടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിനാണ് ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഫാമിലി ത്രില്ലറായിരുന്നു ദൃശ്യം. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. വെങ്കിടേഷ് ആയിരുന്നു തെലുങ്ക് ദൃശ്യത്തിലെ നായകന്‍.മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍. വിഷുവിന് മുന്നോടിയായി തിയറ്ററിലെത്തി ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം തെലുങ്കിലേക്ക് എത്തിക്കാനുള്ള ആശയം വെങ്കിടേശിന്റെ തന്നെയാണെന്നാണ് റിപ്പോർട്ടുകള്‍.